Kunwer Sachdev Founder Su-kam

Founder Su-kam

ഒരൊറ്റ തെറ്റ്! ഇന്ത്യന്‍ ഇന്‍വെര്‍ട്ടര്‍ മാനിന്റെ ‘ഫ്യൂസ്’ പോയി; 26 വര്‍ഷം പഴക്കമുള്ള കമ്പനി ‘ഠിം’

ഒരൊറ്റ തെറ്റ്! ഇന്ത്യന്‍ ഇന്‍വെര്‍ട്ടര്‍ മാനിന്റെ ‘ഫ്യൂസ്’ പോയി; 26 വര്‍ഷം പഴക്കമുള്ള കമ്പനി ‘ഠിം’

Kunwer Sachdev Of Su-Kam: ഇന്ത്യന്‍ വിപണികളില്‍ കോളിളക്കം സൃഷ്ടിച്ച ബ്രാന്‍ഡ്. അത്രമേല്‍ പവര്‍ഫുള്‍ ആയിരുന്ന ആശയം. സ്ഥാപകന്റെ ഒരൊറ്റ തെറ്റില്‍ എല്ലാം ‘ഠിം’. ഇന്ത്യന്‍ ഇന്‍വെര്‍ട്ടര്‍ മാനിന്റെ ഫ്യൂസ് പോയ കഥ.

Inverter Man Of India: ബിസിനസ് ലോകത്ത് വിജയകഥകള്‍ എന്നും വാഴ്ത്തപ്പെടുന്നു. എന്നാല്‍ ചെറിയ തെറ്റുകള്‍ക്കു പോലും വലിയ വില നല്‍കേണ്ടി വരുന്ന മേഖലയാണിത്. വിജയകഥകള്‍ പോലെ തന്നെ വീഴ്ചകളുടെ കഥയും നിങ്ങള്‍ അറിഞ്ഞിരിക്കണം. കാരണം നാളെ ഒരു ബിസിനസ് തുടങ്ങാന്‍ പ്രചോദനം മാത്രം പോരാം. വെല്ലുവിളികള്‍ കൂടി മനസിലാക്കേണ്ടതുണ്ട്. ഇന്ത്യയിലെ ആദ്യത്തെ ഇന്‍വെര്‍ട്ടര്‍ കമ്പനിയായ സു-കാം നിങ്ങള്‍ അറിയുമോ? 1998-ല്‍ കുന്‍വര്‍ സച്ച്ദേവ് സ്ഥാപിച്ച ഈ സ്ഥാപനത്തിന്റെ തകര്‍ച്ചയുടെ കഥ നിങ്ങളെ ഒരുപക്ഷെ ചിന്തിപ്പിക്കാം.

വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സമയത്ത് പവര്‍ ബാക്കപ്പ് കമ്പനി എന്ന ആശയം അവതരിപ്പിച്ച വ്യക്തിയാണ് സച്ച്‌ദേവ്. ‘ഇന്ത്യയുടെ ഇന്‍വെര്‍ട്ടര്‍ മാന്‍’ എന്ന് അദ്ദേഹം അറിയപ്പെടണമെങ്കില്‍ ഈ ആശയത്തിന്റെ പ്രധാന്യം പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ? കേബിള്‍ ടിവി ബിസിനസില്‍ ഏര്‍പ്പെട്ടിരുന്ന സച്ച്ദേവ് പവര്‍കട്ട് പ്രശ്നം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ 1998-ല്‍ സു-കാം സ്ഥാപിച്ചത്. അദ്ദേഹത്തിന്റെ ബിസിനസ് അതിവേഗം ലോകത്തിന്റെ പല ഭാഗങ്ങളിലേയ്ക്കു വ്യാപിച്ചു. കാരണം ആശയം അത്രമേല്‍ പവര്‍ഫുള്‍ ആയിരുന്നു.

എന്നാല്‍ അദ്ദേഹം വരുത്തിയ ഒരൊറ്റ തെറ്റ് ആ സാമ്രാജ്യത്തെ ശിഥിലമാക്കി. കമ്പനിയുടെ ആദ്യ ഉല്‍പ്പന്നം അത്രമേല്‍ വിജയിച്ചിരുന്നില്ല. എന്നാല്‍ പിഴവുകള്‍ തിരുത്തിയുള്ള രണ്ടാം ഉല്‍പ്പന്നം ഏവരുടെയും മനം കവര്‍ന്നു. ഇത് ഇന്ത്യന്‍ വിപണികളില്‍ കോളിളം സൃഷ്ടിച്ചെന്നു പറയുന്നതാകും ശരി. തുടര്‍ന്ന് കമ്പനി നേപ്പാള്‍, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്ക് ചിറക് വിരിച്ചു.

പിന്നെ എന്തു സംഭവിച്ചുവെന്നാകും നിങ്ങള്‍ ചിന്തിക്കുന്നതല്ലേ? സ്ഥാപകന്‍ കുന്‍വര്‍ സച്ച്ദേവിന്റെ വ്യക്തിപരമായ ചില കാരണങ്ങളാല്‍ കമ്പനിക്ക് 240 കോടി രൂപയുടെ കടബാധ്യതയുണ്ടായി. ഈ വായ്പ തിരിച്ചടയ്ക്കാനുള്ള പണം സ്ഥാപനത്തിനുണ്ടായിരുന്നു. എന്നാല്‍ ഇതിനു മെനക്കെടാതെ വായ്പ നല്‍കിയ ബാങ്കുകള്‍ കമ്പനിക്കെരിരേ പാ്പ്പരത്ത നടപടികള്‍ തുടങ്ങി. കമ്പനി പാപ്പരാതതോടെ മേല്‍നോട്ടം ഇന്‍സോള്‍വന്‍സി റെസല്യൂഷന്‍ പ്രൊഫഷണലുകള്‍ക്ക് (ഐആര്‍പി) കൈമാറ്റപ്പെട്ടു.

കാര്യങ്ങള്‍ ഇതുവരെ എത്തിയതോടെ കമ്പനിയുടെ സേവനം തുടര്‍ന്നു ലഭ്യമാകില്ലെന്ന് എല്ലാ വിതരണക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും സന്ദേശം എത്തി. തന്റെ മൂന്നു പതിറ്റാണ്ടിന്റെ കഠിനാധ്വാനം കൊണ്ട് നിര്‍മ്മിച്ച കമ്പനി കണ്‍മുന്നില്‍ അടച്ചുപൂട്ടേണ്ടി വന്നുവെന്നായിരുന്നു സച്ച്‌ദേവിന്റെ പ്രതികരണം. അമേരിക്കയിലെയും ചൈനയിലെയും വന്‍കിട കമ്പനികളോട് മത്സരിച്ച് സ്വന്തം വിപണി സൃഷ്ടിച്ച, ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ആഗോള അംഗീകാരം നേടി നല്‍കിയ കമ്പനി അവസാനിച്ചു അദ്ദേഹം പ്രതികരിച്ചു.

സു-കാം അടച്ചുപൂട്ടിയതിനെ സച്ച്‌ദേവിനെതിരേ ഒന്നിന് പിറകെ ഒന്നായി കോടതി കേസുകള്‍ ഫയല്‍ ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അങ്ങനെ വര്‍ഷങ്ങളുടെ കഠിനാധ്വാനം നിലംപതിച്ചു. സേവനത്തിന്റെ അഭാവം മൂലം ഡീലര്‍മാരും വിതരണക്കാരും ഉപഭോക്താക്കളും ക്രമേണ കമ്പനി വിട്ടു. താന്‍ ആഗ്രഹിച്ചെങ്കിലും അവരെ സഹായിക്കാന്‍ കഴിഞ്ഞില്ലെന്ന് സച്ച്‌ദേവ് പറയുന്നു. തന്റെ എല്ലാ ആസ്തിയും ബാങ്കുകളുടെ കൈവശമായിരുന്നുവെദ്ദു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Scroll to Top